Story - July 27, 2022

ആദ്യരാത്രിയിൽ മണിയറയിലേക്ക് വന്ന ഭർത്താവ് കണ്ടത് വിവസ്ത്രയായി നഗ്‌നയായി നിൽക്കുന്ന മണവാട്ടിയായ ഭാര്യയെ.ഭാര്യ ഇങ്ങനെ നിൽക്കാനുള്ള കാരണം കേട്ട് നെഞ്ചു പൊട്ടി ഭർത്താവ്

ജിഷ്ണു രമേശൻ

തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു..

“ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാ” എന്ന അമ്മയുടെ വാദം ” ഇക്കാലത്ത് ആരാ കുറച്ച് കഴിക്കാത്തത്” എന്നും പറഞ്ഞ് അച്ഛൻ തള്ളിക്കളഞ്ഞു…

എന്നെ വേഗം കെട്ടിച്ച് വിട്ട് ബാധ്യതകളൊക്കെ പെട്ടന്ന് തീർക്കാനെന്ന പോലൊരു തോന്നൽ.. സ്ത്രീധനം തന്നെയാണ് ഇവിടെയും അച്ഛന്റെ വില്ലൻ..

എന്നിട്ടും നിറകണ്ണുകളോടെയാണ് അച്ഛൻ അയാൾക്ക് എന്റെ കൈ പിടിച്ച് കൊടുത്തത്… ഇഷ്ടമില്ലാതെ ആണെങ്കിലും താലി കെട്ടിയ പുരുഷനാണ് ഇനിയങ്ങോട്ട് എല്ലാമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു…

ആദ്യരാത്രിയിലെ അദ്ദേഹത്തിന്റെ പെരുമാറ്റം കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണമായി…”രണ്ടു മൂന്നു ദിവസം കൊണ്ടുള്ള ഓട്ടമാണ്, പിന്നെ കല്യാണവും തിരക്കും ഫോട്ടോ എടുപ്പും എല്ലാം കഴിഞ്ഞപ്പോ വല്ലാത്ത തലവേദന, ഞാൻ കിടക്കാൻ പോവാ…”

എന്ന അയാളുടെ തുറന്നു പറച്ചിൽ എനിക്ക് ബോധിച്ചു…പിന്നെ എനിക്കും നല്ല ക്ഷീണമുള്ളത് കൊണ്ട് ഞാനും കിടന്നു…

എന്നാല് പിറ്റേന്ന്, എനിക്കെന്നല്ല ഒരു പെണ്ണിനും ഓർക്കാൻ ഇഷ്ടപ്പെടാത്ത സംഭവമാണ് ആ രാത്രി ഞാൻ അനുഭവിച്ചത്…

രാത്രി നേരം വൈകിയെത്തിയ അയാള് മുറിയിൽ കയറി വാതിലടച്ച ശേഷം കയ്യിലെ സിഗരറ്റ് പാക്കറ്റ് മേശ വലിപ്പിലേക്ക്‌ വെച്ചതിനു ശേഷം തന്റെ വിയർത്തു നനഞ്ഞ ഷർട്ട് അഴിച്ചു മാറ്റി..പിന്നെ ഇരയെ കാത്തു നിന്ന മൃഗത്തെ പോലെ അയാള് എന്നിലേക്ക് അടുത്തു…

ഒരു ഭർത്താവെന്ന സ്വാതന്ത്ര്യത്തോടെ ഞാൻ സമ്മതിക്കുമായിരുന്നിട്ടും അയാള് എന്നെ ബലമായി പ്രാപിച്ചു.. അയാളുടെ വിയർപ്പ് ഗന്ധത്തോടൊപ്പം മദ്യത്തിന്റെ രൂക്ഷ ഗന്ധം എന്നെ വീർപ്പുമുട്ടിച്ചു..അവിടെ അയാള് കീഴ്പ്പെടുത്തിയത് എന്റെ ശരീരത്തെ മാത്രമല്ല, മനസ്സിനെ കൂടിയാണ്..

രാവിലെ സാധാരണ പോലെ എണീറ്റ് അയാള് ജോലിക്ക് പോയി..രാത്രി കണ്ട മനുഷ്യനെ അല്ലായിരുന്നു…

എന്നാല് ഇൗ പ്രവണത അയാള് തുടർന്നു.. പൂർണ സമ്മതത്തോടെ ഞാൻ വഴങ്ങി കൊടുക്കുമെന്ന് അറിയാമെങ്കിലും അയാളെന്നെ ക്രൂരമായി കീഴ്പ്പെടുത്തുന്ന പ്രവണത വീണ്ടും തുടർന്നു..

ഒരു തരം ഭ്രാന്ത് പോലെ എന്റെ ഭർത്താവ് എന്നിൽ ചെയ്തു കൂട്ടി…പലവട്ടം ആലോചിച്ചതാണ് ആരോടെങ്കിലും പറഞ്ഞാലോ എന്ന്…!

ഒരു തരം വെറുപ്പായി എനിക്ക് അയാളോട്..എന്നോട് ഒന്ന് സംസാരിക്കുക പോലും ഇല്ലായിരുന്നു..പലപ്പോഴും ഞാൻ വയ്യെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അതൊന്നും അയാള് ചെവികൊണ്ടില്ല..

സഹികെട്ട് ഞാൻ അമ്മയോട് കാര്യങ്ങള് പറഞ്ഞു.. അമ്മ എല്ലാം കേട്ടതിനു ശേഷം ഒന്നേ പറഞ്ഞുള്ളൂ..”മോളെ, ഇത് നിന്റെ ജീവിതമാണ് നിന്നെ കൊണ്ടേ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ…

‘മനുഷ്യന് എന്തും അതികമായൽ മടുക്കും ‘ മോള് തന്നെ ഇതിനൊരു തീരുമാനം എടുക്ക്..ജീവിച്ച് തുടങ്ങിയിട്ടേ ഉള്ളൂ നീ, നിന്റെ ഭർത്താവിനെ നേർ വഴിക്ക് കൊണ്ട് വരാൻ നിനക്ക് കഴിയും..”

അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ തന്നെ കൊളുത്തി…എല്ലാ രാത്രികളിലും പോലെ തന്നെ പെടിയോടെയാണ് ഞാൻ ഉറങ്ങാൻ കിടന്നത്.. അന്ന് രാത്രി അയാള് മദ്യ ലഹരിയിൽ മുറിയിലേക്ക് കയറി വന്ന് പതിവ് പോലെ എന്നെയൊന്നു രൂക്ഷമായി നോക്കി..

കയ്യിലുള്ള മദ്യ കുപ്പിയിൽ നിന്നും ഒരു കവിൾ കുടിച്ചതിന് ശേഷം എന്റെ നേർക്ക് തിരിഞ്ഞതും അയാളൊന്ന് ഞെട്ടി…കാരണം, പതിവ് ശൈലിയിൽ ബലം പ്രയോഗിച്ച് എന്നെ പ്രാപിക്കാൻ വരുന്നതിനു മുമ്പ് തന്നെ അയാൾക്ക് മുന്നിൽ ഞാൻ വിവസ്ത്രയായി കിടന്നിരുന്നു..

എന്നെ അങ്ങനെ കണ്ടതും അയാള് ഒരു നിമിഷം സ്തംഭിച്ച് നിന്നു..എല്ലായിപ്പോഴും അയാളിലെ ക്രൂര സ്വഭാവത്തെ എതിർക്കാറുള്ള ഞാൻ ഇന്ന് അങ്ങനെ ചെയ്തപ്പോ അയാളുടെ മുഖം താഴ്ന്നു..തൊണ്ടയിൽ കൂടി ഉമിനീർ ഇറങ്ങുന്നത് എനിക്ക് കാണാമായിരുന്നു…പിന്നെ ഒന്നിനും മുതിരാതെ മുറിയിൽ നിന്നയാൾ ഇറങ്ങി പോയി..

എന്റെ ആ പ്രവർത്തിയിൽ അയാളുടെ മദ്യ ലഹരി താഴ്ന്നു പോയി എന്ന് വേണം പറയാൻ… കല്യാണ ദിവസം അല്ലാതെ ഇന്നേ വരെ ഞാൻ ചേട്ടാ എന്ന് വിളിച്ചിട്ടില്ല എന്റെ ഭർത്താവിനെ..

പിറ്റേന്ന് രാവിലെ ഞാൻ ഉറക്കം ഏണീറ്റപ്പോ എന്റെ അടുത്തുണ്ട് അയാള്…പിന്നെ പെട്ടന്ന് ചാടി എണീറ്റു ജോലിക്ക് പോകാൻ തയ്യാറായി..

പക്ഷേ അന്ന് രാത്രിയിലും നല്ല പോലെ മദ്യപിച്ചിട്ടാണ് വന്നത്..ഞാനും കഴിഞ്ഞ രാത്രിയിലെ അതേ രീതി തുടർന്നു.. അന്നും എന്നെയൊന്നു തൊടാൻ പോലും മടിച്ച് മുറി വിട്ട് പോയി..എന്റെ തുറന്നടിച്ച പ്രവർത്തി അയാളെ ശരിക്കും മാനസികമായി അസ്വസ്ഥനാക്കിയിരുന്നു…

രണ്ടു മൂന്നു ദിവസം ഇത് തന്നെ തുടർന്നു..പക്ഷേ ഇന്ന് എനിക്ക് ഒത്തിരി സന്തോഷമുള്ള ദിവസമായിരുന്നു.. ഒട്ടും മദ്യപിക്കാതെയാണ് എന്റെ ഭർത്താവ് ഇന്ന് കയറി വന്നത്…

പക്ഷേ ഇന്നും ഞാനെന്റെ ചെയ്തി തുടർന്നു.. അതയാളേ ശരിക്കും മനസ്സ് കൊണ്ട് തളർത്തി കളഞ്ഞു.. എന്നോട് പറയണം എന്നുണ്ട്, പക്ഷേ എനിക്ക് മുമ്പിൽ അയാളുടെ നാവ് അനങ്ങിയില്ല..

ഞാൻ ഡ്രസ്സ് എടുത്തിട്ടു..ഒന്നും കഴിക്കാതെ അയാള് കയറി കിടന്നു..എന്നാല് പിറ്റേന്നും ഞാനത് ആവർത്തിച്ചു, പക്ഷേ ഒട്ടും മദ്യപിക്കാതെ ആണ് വന്നത്..

എന്നെ ദയനീയ മുഖത്തോടെ നോക്കിയിട്ട് നിറഞ്ഞ കണ്ണുകളോടെ അയാള് അകത്തേക്ക് പോയി… കുറച്ച് കഴിഞ്ഞ് കിടക്കാനായി വന്നപ്പോ ഞാൻ ചോദിച്ചു,

“എന്താ ഇപ്പൊ നിങ്ങൾക്ക് എന്റെ ശരീരം വേണ്ടേ..?”ലക്ഷ്മീ, എന്നോട് ക്ഷമിക്കണം എന്ന് പോലും പറയാനുള്ള അർഹത എനിക്കില്ല…!

“ഓഹോ എന്റെ പേര് നിങ്ങൾക്ക് അറിയാമല്ലെ, നമ്മുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ എങ്കിലും ഇന്നേ വരെ എന്നെ സ്നേഹത്തോടെ ഒന്ന് വിളിച്ചിട്ടുണ്ടോ..!

എന്തിനേറെ പറയുന്നു, ഒരു വേശിക്ക്‌ കൊടുക്കുന്ന പരിഗണന എങ്കിലും നിങ്ങളെനിക്ക്‌ തന്നിട്ടുണ്ടോ..?”ആ നിമിഷം അയാളിലെ മനുഷ്യനെ കണ്ണീരിന്റെ രൂപത്തിൽ ഞാൻ തിരിച്ചറിഞ്ഞു..

എനിക്കറിയാം ലക്ഷ്മി, പൊറുക്കാനാവത്ത തെറ്റാണ് നിന്നോട് ഞാൻ ചെയ്തത്..വിവാഹത്തിന് മുമ്പ് ഞാൻ അമിതമായി തന്നെ മദ്യം കഴിക്കുമായിരുന്നു..

ഒരു വിവാഹത്തിന് ഒട്ടും താൽപര്യം ഇല്ലായിരുന്നു..എന്നിട്ടും വീട്ടിലെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാൻ തന്നെ വിവാഹം കഴിച്ചത്..

പിന്നെ എന്റെ നശിച്ച കൂട്ടുകെട്ടാണ് ഇതിനെല്ലാം കാരണം, സമ്മതത്തോടെ അല്ലാതെ ഒരു പെണ്ണിനെ ബലമായി സ്വന്തമാക്കുന്ന ശരീര സുഖവും മനസുഖവും വേറൊന്നിനും കിട്ടില്ല എന്ന തെറ്റിദ്ധാരണ അവരെന്റെ മനസ്സിൽ അടിച്ചേൽപ്പിച്ചു… മദ്യ ലഹരിയിൽ ആ നശിച്ച നിമിഷത്തിൽ അതൊക്കെ ഞാനും…..!

ഒരു പെണ്ണിന്റെ മനസ്സ് കാണാതെ, എന്നെ വിശ്വസിച്ച് എന്റെ കൈ പിടിച്ച് കയറി വന്ന നിന്നെ ഞാൻ ശരിക്കും പിച്ചി ചീന്തുകയിരുന്നൂ…

കഴിഞ്ഞ രണ്ടു മൂന്നു ദിവസം എന്റെ മുന്നിൽ നീ സ്വയം വിവസ്ത്രയായപ്പോ എനിക്ക് മനസ്സിലായി ഞാൻ ചെയ്ത പാപം എത്ര വലുതാണെന്ന്..വിവാഹ ബന്ധത്തിൽ ശരീര സുഖം മാത്രമല്ല, സ്നേഹം എന്നൊന്ന് കൂടി ഉണ്ടെന്ന് അറിഞ്ഞിട്ടും എന്റെ നശിച്ച ഇൗ കൂട്ടുകെട്ടും മദ്യപാനവും എന്നെ മനുഷ്യനല്ലാതെ ആക്കി..

ഇന്ന് ഞാൻ എന്നെന്നേക്കും ആയി എല്ലാം അവസാനിപ്പിച്ചാണ് വന്നിരിക്കുന്നത്… എന്നോട് ക്ഷമിച്ചൂടെ ലക്ഷ്മീ…!”

അയാള് പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കാൽക്കൽ വീണു..ഒരിക്കലും ഒരു ഭർത്താവ് ഭാര്യയുടെ കാൽക്കൽ വീഴാൻ പാടില്ല എന്നറിയാമെങ്കിലും എന്റെ ഭർത്താവ് അത് അർഹിക്കുന്നു…ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ കണ്ണീരിന്റെ ശാപം എന്റെ ചേട്ടന് കിട്ടരുതെ എന്നാണ്…

‘ ചേട്ടാ നിങ്ങൾക്കറിയോ, താൽപര്യം ഇല്ലാതിരുന്നിട്ട്‌ കൂടി എന്റെ കഴുത്തിൽ നിങ്ങളുടെ താലി വീണപ്പോ എല്ലാം ഉള്ളിലൊതുക്കി ഞാൻ മനസ്സുകൊണ്ട് നിങ്ങളുടേതായി..പക്ഷേ ഇത് വരെ ഞാൻ അനുഭവിച്ച മാനസികാവസ്ഥ ഒരു പെണ്ണിനും വരുത്തരുതേ എന്നാ പ്രാർത്ഥിക്കുന്നത്..’

“ലക്ഷ്മീ ഒരിക്കലും എന്റെ വലിയ തെറ്റായ ആ കൂട്ടുകെട്ട് എനിക്കിനി ഇല്ല..ഇൗ മദ്യപാനം എനിക്ക് നിർത്തണം..ഇനി എനിക്ക് ഒരു നല്ല മനുഷ്യനാവണം..നിന്നെ പോന്നു പോലെ നോക്കണം..നിന്നോട് ചെയ്ത എല്ലാം പാപത്തിനും പരിഹാരം തേടണം..”

ആ ഒരു നിമിഷം പൊട്ടിക്കരയാനാണ് എനിക്ക് തോന്നിയത്..എന്റെ ഭർത്താവിന്റെ വിറയ്ക്കുന്ന കൈകളിൽ ഞാൻ പിടിച്ചു…അയാളുടെ കണ്ണുനീർ എന്റെ കയ്യിലേക്ക് ഇറ്റിറ്റായി വീഴുന്നുണ്ടായിരുന്നു..

“ലക്ഷ്മി നമുക്ക് ഇവിടുന്ന് കുറച്ച് ദിവസം മാറി നിൽക്കണം..ഇൗ മുറിയിലെ കഴിഞ്ഞ സംഭവങ്ങൾ എന്നെ കുത്തി നോവിക്കുകയാണ്… അതിനേക്കാൾ ഏറെ നിന്നെയും ആ കഴിഞ്ഞ ദിവസങ്ങളിൽ വേദനിപ്പിക്കുന്നു എന്നറിയാം..

നമുക്ക് പോകാം കുറച്ച് ദിവസം എങ്ങോട്ടെങ്കിലും, തിരിച്ച് വരുമ്പോ ഇൗ ലക്ഷ്മിയുടെ നല്ലൊരു ഭർത്താവായി തന്നെ മടങ്ങി വരണം..”

അദ്ദേഹത്തിന്റെ മാറിൽ ചേർന്ന് നിന്ന് കരയാനെ എനിക്ക് അപ്പൊ തോന്നിയുള്ളൂ..ഇന്നിപ്പോ ഞാനും എന്റെ ഏട്ടനും കുറെ ദൂരെ ഒരു സ്ഥലത്താണ്..

മനസ്സ് തണുത്തു, ഇന്നുള്ള രാത്രികളിൽ എന്റെ ഭർത്താവിന്റെ നെഞ്ചില് തല ചായ്ച്ച് ഉറങ്ങാൻ പേടിയില്ല.. ഒരു ധൈര്യമാണ് ഇപ്പൊ എന്റെ ഭർത്താവ്…

കഴിഞ്ഞതൊക്കെ പതിയെ മറന്നു തുടങ്ങി..ഇനി ജീവിക്കണം എന്റെ ചേട്ടനൊപ്പം, എല്ലാം മറന്ന് പുതിയൊരു ജീവിതം..

Leave a Reply

Your email address will not be published. Required fields are marked *